കോഴിക്കോട്: മാവൂർ ഗ്രാസിം ഭൂമി വ്യവസായ സംരംഭങ്ങൾക്കായി വിനിയോഗിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 വർഷമായി പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിൽ പുതിയ സംവിധാനത്തിനായി നിരവധി നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്. കൂടുതൽ ഉൽപ്പാദനക്ഷമമായും ക്ഷമയോടെയും സ്ഥലം ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികൾക്കും വ്യവസായികൾക്കും നാലു ശതമാനം പലിശ ഈടാക്കി വായ്പ നൽകാൻ നടപടി സ്വീകരിച്ചു. വിദേശ രാജ്യങ്ങളിൽ വ്യാവസായിക അനുമതി ഒരു ദിവസം കൊണ്ട് നൽകുമ്പോൾ ഒരാഴ്ചക്കകം അനുമതി നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേംബർ വൈസ് പ്രസിഡന്റ് എം. നിത്യാനന്ദ് കാമത്ത് അധ്യക്ഷത വഹിച്ചു. പോൾ വർഗീസ്, എം. ഖാലിദ്, എം.എ. മെഹബൂബ് എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.