തിരുവനന്തപുരത്തെ സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യവും ആണ് . കൊല്ലപ്പെട്ട മനോരമ (68) യുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണ തൊഴിലാളിയായി എത്തിയാളാണ് പ്രതി . ഇയാൾ ബംഗാൾ സ്വദേശിയാണ് ആദം അലി (21). ആദം ഉള്‍പ്പെടെ ആറ് പേരായിരുന്നു തൊഴിലാളികളായി ഉണ്ടായിരുന്നത്.
മനോരമയും ഭര്‍ത്താവ് ദിനരാജുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറാഴ്ചയായി ഇവരുടെ വീട്ടില്‍ നിന്നാണ് തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉള്‍പ്പെടെ എന്താവശ്യത്തിനും കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാന്‍ അതുവഴി പ്രതിയായ ആദമിനും സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യമായി.ഇവർ പണി നടക്കുന്ന കെട്ടിടത്തില്‍നിന്ന് നോക്കിയാല്‍ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഞായറാഴ്ച രാവിലെ 9 മണിയോടെ ദിനരാജ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വര്‍ക്കലയിലേക്ക് പോയി. ഇതു ആദം പണി നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടു. ഇതിനുശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.
മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളുകയായിരുന്നു. ശേഷം കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനു ശേഷം ഇയാൾ ട്രെയിനിൽ കടന്നുകളയാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറിയിരുന്നു. മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശരീരം വലിച്ചിഴച്ചു മതിലിന് അരികിൽ കൊണ്ടുപോവുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ആറടി താഴ്ചയിലാണ് അയൽപക്കത്തെ ആളൊഴിഞ്ഞ വീട്. ഈ വീടിന്റെ സൺഷേഡിൽ ഇറങ്ങി നിന്നു മൃതദേഹം നിലത്തിറക്കി. തുടർന്നാണു കിണറ്റിൽ തള്ളിയത്.
തുടർന്ന് പൊലീസ് അന്വേഷണത്തിൽ തൊട്ടടുത്തു നിർമാണം നടക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്നു മനസ്സിലായി. പ്രതി മൊബൈൽ ഫോൺ എറിഞ്ഞുടച്ചതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. നഗരത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി തമ്പാനൂരിലെത്തിയതു സ്ഥിരീകരിച്ചത്. ആദം അലി പബ്ജി ഗെയിമിന് അടിമയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു. ജോലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാള്‍ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മൊഴി നൽകി.
കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാർ പൊലീസിനോട് പറഞ്ഞു. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്നും ഇവിടെ ഇനി നിൽക്കുന്നില്ലെന്നും കൂട്ടുകാരോട് പറഞ്ഞിരുന്നു. കാരണം അന്വേഷിച്ച കൂട്ടുകാരോട് ഒന്നും വെളിപ്പെടുത്തിയില്ല. പ്രായമായ സ്ത്രീയെ മർദിച്ചെന്നു മാത്രം പറഞ്ഞശേഷം തന്റെ സാധനങ്ങളുമായി പുറത്തേക്കുപോയി. പിന്നീട് കുറച്ചു നേരത്തിനുശേഷം ഒരു സിം കാർഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു. പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോരമയുടെ ഭർത്താവ് ദിനരാജ് ഇന്നലെ വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








