പിഛോരെ ജില്ലിയിലെ നിലവിലെ ജില്ലാ മജിസ്ട്രേറ്റ് ആയ ബിജേന്ദ്ര സിംഗ് യാദവിനെതിരെയാണ് ഹോസ്റ്റലിലെ വാർഡന്റെ ആരോപണം. സംഭവം നടക്കുമ്പോൾ ഇയാൾ ശിവപുരി ജില്ലിയിലെ ജില്ലാ കോർഡിനേറ്ററാണ്. ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ വാർഡൻമാരെ നിയമിക്കുന്നതിൽ സ്വന്തം താത്പര്യം നോക്കുന്ന ആളായിരുന്നു യാദവ് എന്നും, അവിടെ നിയമിക്കുന്ന വാർഡൻമാരോട് പെൺകുട്ടികളെ സപ്ലൈ ചെയ്യാൻ ആവശ്യപ്പെടുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഹോസ്റ്റലിലെ കുട്ടികളെ തന്റെ വസതിയിലേക്ക് രാത്രിക്ക് വേണ്ടി അയക്കണമെന്നാണ് ഇന്ന് സബ് ഡിവിഷണൽ മജഡിസ്ട്രേറ്റ് ആയ അന്നത്തെ ജില്ലാ കോർഡിനേറ്റർ ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ തന്നോട് ഒരു ദിവസം രാത്രിക്ക് അയാളുടെ താമസ സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു”
എന്നാൽ അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും ഹോസ്റ്റലിൽ വരികയും വാർഡന്മാരോട് സംസാരിച്ചിരിക്കുകയും ചെയ്യുന്നത് കാണാം. ഈ മാസം ആദ്യമാണ് യാദവ് ഈ ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തത് . ജൂലൈ 29 വരെയായാരുന്നു അയാൾക്ക് ഹോസ്റ്റലുകളുടെ ചാർജ്. പിന്നീട് പിച്ചോറിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയി ഇയാൾ നിയമിതനായി. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം എസ്ഡിഎം നിഷേധിച്ചു. സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. താൻ ചുമതലയേറ്റതോടെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ഹോസ്റ്റലുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി. ഇതിൽ അസംതൃപ്തയായാണ് ഇവർ തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്ന് യാദവ് പറഞ്ഞു. ഹോസ്റ്റലിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടാണ് അവിടെയെത്തിയതെന്ന് യാദവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.