കൊച്ചിയിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു തല്ലിത്തകർത്തത്. സംഭവത്തിൽ സ്വകാര്യ ബസിലെ മൂന്നു ജീവനക്കാർ പിടിയിലായി. ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തു. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു അക്രമം
കോതമംഗലം ഡിപ്പോയിൽനിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിൽ എത്തിയപ്പോൾ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തൂടി മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നു പേർ അസഭ്യം പറയുകയും ബസ് അടിച്ചുതകർക്കുകയുമായിരുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









