തിരുവനന്തപുരം:കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാമത്തെ ബസ് സർവ്വീസ് തൃശ്ശൂർ ജില്ലയിലെ എളവള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ മാസം 19 ന് തുടക്കം കുറിക്കും.ഗ്രാമവണ്ടി പദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം പൂവ്വത്തൂർ ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വ്വഹിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, ആലപ്പുഴയിലെ പത്തിയൂർ, കോഴിക്കോട് ചാത്തമംഗലം എന്നിവടങ്ങളിലും ഉടൻ തന്നെ ഗ്രമാവണ്ടി സർവ്വീസുകൾ ആരംഭിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








