ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. അഷ്ടമിരോഹിണി ദിനത്തിൽ കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും ചടങ്ങുകളും നടന്ന് വരുന്നു.
ഇത്തവണയും പതിവ് മുടക്കാതെ ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന സലീം. വിഷുവിനും ജസ്‌ന താൻ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു.ജസ്ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രമാണ് വരയ്ക്കാറുള്ളത്. അതെ സമയം ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








