ഇടുക്കി: ഇടുക്കിയിൽ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണുവാണ് തന്റെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ചെറുതോണി പമ്പിലെത്തിയപ്പോൾ പെട്രോൾ ഇല്ലാതിരുന്നതിനെ സംബന്ധിച്ചായിരുന്നു ലൈവ്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ രമണൻ വിഷ്ണുവിനെ വിളിച്ചു വരുത്തി വിശീദികരണം തേടിയ ശേഷമാണ് നടപടി എടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടാതെ 22 മുതൽ മൂന്ന് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം നടത്താനും നിർദ്ദേശിച്ചു. ഇതോടൊപ്പം ഡ്രൈവർമാരെ നേർപാതയിലാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഇടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻറ് റിസർച്ച് സെൻററിൽ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








