മുംബൈ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ)ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യാേഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തു. ദീപക് ശിര്‍സാത്ത് എന്നയാളെ മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ് പിടികൂടിയത്. യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണ യൂണിറ്റിനെയും കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയെതെന്നാണ് പൊലീസ് പറയുന്നത്.
നാല്‍പ്പത്തൊന്നുകാരനായ ഇയാള്‍ ഐ എസ് ഐയുമായി നിരന്തരം ബന്ധപ്പെടുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ത്യൻ യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ തന്ത്രപ്രധാനമായ വിവരങ്ങളെക്കുറിച്ചും എച്ച്‌എഎൽ എയർബേസുമായി ബന്ധപ്പെട്ട വിവരങ്ങളും നിർമാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങളെ കുറിച്ചും വിവരങ്ങൾ നൽകിയതായി പ്രതി സമ്മതിച്ചു. ഇതനുസരിച്ച്, ഔദ്യോഗിക രഹസ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
വാട്ട്സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് കൈമാറിയത്. ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് ആന്റി ടെററിസം സ്ക്വാഡിന്റെ നാസിക് യൂണിറ്റിന് വിവരം ലഭിച്ചുവെന്ന് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. നാസിക്കിനടുത്തുള്ള ഓസറിലെ എച്ച്എഎല്‍ വിമാന നിര്‍മാണ യൂണിറ്റ്, എയര്‍ബേസ്, നിര്‍മാണ യൂണിറ്റിനുള്ളിലെ നിരോധിത പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാള്‍ പങ്കുവെച്ചതായി അധികൃതര്‍ അറിയിച്ചു. മിഗ് സീരീസ് വിമാനങ്ങളുടെയും സുഖോയ് – 30 എം കെ ഐ വിമാനത്തിന്റെ അറ്റകുറ്റപണികളും നടക്കുന്നത് ഓജാറിലാണ്.
മൊബൈല്‍ഫോണുകളും നിരവധി സിംകാര്‍ഡുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം ഉടന്‍ ലഭിക്കും. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.