തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടാണ്. അടുത്ത ഒരാഴ്‌ച കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.കടൽക്ഷോഭ സാദ്ധ്യത കണക്കിലെടുത്ത് മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വടക്കേ ഇന്ത്യയിൽ മഴ കനത്ത നാശനഷ്ടം വിതയ്‌ക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പെയ്യുന്ന മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.v
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









