കൊടകര വെള്ളിക്കുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടുകൊമ്പൻ ചരിഞ്ഞു . പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ജഡം നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുഖം കുത്തി വീഴുകയായിരുന്നു.നാലുദിവസം മുമ്പ് കാട്ടാനകള്‍ ഈ സ്ഥലത്തെത്തി പന മറിച്ചിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പനമ്പട്ട തിന്നാന്‍ വരുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയുടെ ജഡം സംസ്കരിക്കാനുള്ള നീക്കം തുടങ്ങി. ജെ സി ബി എത്തിച്ച് ആനയെ പുറത്തെടുത്ത് വനത്തിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









