മലപ്പുറം തേഞ്ഞിപ്പാലത്ത് അധ്യാപകരുടെ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടതു വിദ്യാർഥിയുടെ ജീവൻ.
ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ചുമച്ച് അവശനായ വിദ്യാർഥിയെ വഴിയിലുടനീളം നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതാണു കുഞ്ഞിനെ രക്ഷിക്കാനായത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ വയറ്റിൽനിന്ന് എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









