ഓഗസ്റ്റ് പതിനെട്ടിന് വൈകിട്ട് കുന്നംകുളം കീഴൂര്‍ സ്വദേശി രുഗ്മിണിയെ(58) ഛര്‍ദ്ദി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍തന്നെ വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നപ്പോഴും ഡോക്ടര്‍മാര്‍ വിഷാംശത്തിന്റെ കാര്യം ആവര്‍ത്തിച്ചു. ഛര്‍ദ്ദി നില്‍ക്കുന്നില്ല. അവശയായ രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചു – ‘‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..’’.
മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ..’’ മകളുടെ ക്രൂരമായ ഈ വാക്കുകള്‍ കൊണ്ട് അമ്മയെ അവസാന സമയത്തും വിഷമിപ്പിച്ചു. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അടുത്തുണ്ടായിരുന്നു. ചന്ദ്രനാണു പൊലീസിനോട് പറഞ്ഞത് . ‘‘അമ്മ മരിക്കാന്‍ പോകുന്നുവെന്ന് എങ്ങനെ മനസിലായി?..’’ പൊലീസ് ഇന്ദുലേഖയോട് ആവര്‍ത്തിച്ചു ചോദിച്ചു. അമ്മയുടെ മോശമായ ആരോഗ്യ അവസ്ഥ കണ്ടപ്പോള്‍ വെറുതെ പറഞ്ഞതാണെന്നായിരുന്നു മറുപടി.
‘‘അമ്മ ഒരു പായ്ക്കറ്റ് കളയാന്‍ ഏല്‍പിച്ചുണ്ട് മുത്തച്ഛാ. അതില്‍ എലിവിഷമെന്ന് എഴുതിയിട്ടുണ്ട്’’– കൊച്ചുമകന്‍ ചന്ദ്രനോട് പറഞ്ഞു. എന്തിനാണ് നീ എലിവിഷം കളയാന്‍ മകനെ ഏല്‍പിച്ചതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍, അത് വീട്ടില്‍ എലിശല്യമുള്ളതിനാല്‍ കളയാനാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. ബാക്കി എലിവിഷം മകന്‍ വീട്ടില്‍ വച്ചിരുന്നു. ഇതു പിന്നീട്, പൊലീസിന്‍റെ തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്തു. അച്ഛനെയെയും അമ്മയെയും കൊല്ലാൻ മുൻപും ശ്രമിച്ചിരുന്നു ഇന്ദുലേഖ ഒരിക്കല്‍ കുന്നംകുളം നഗരത്തില്‍ വന്നു മടങ്ങുമ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി. പരിചയമുള്ള ഓട്ടോക്കാരനായിരുന്നു അത്. എവിടെയായിരുന്നു ഓട്ടമെന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.‘‘പനിയുടെ ഡോളോ ഗുളിക കുറേ കഴിച്ച് അവശനായ ആളെ കൊണ്ടുവന്നതാണ്. ജീവനൊടുക്കാന്‍ ചെയ്തതാണെന്നു തോന്നുന്നു. ആള്‍ക്ക് സീരിയസാണ്’’. ഇതുകേട്ട ഇന്ദുലേഖ നേരെ മെഡിക്കല്‍ ഷോപ്പില്‍ പോയി ഒട്ടേറെ ഗുളികകള്‍ വാങ്ങി. ഈ ഗുളികകളെല്ലാം അരച്ചു പൊടിയാക്കി അച്ഛനും അമ്മയ്ക്കും ഭക്ഷണത്തില്‍ കലര്‍ത്തി കൊടുത്തു. ഭക്ഷണത്തിനു കയ്പ് അനുഭവപ്പെട്ടപ്പോള്‍ ഇരുവരും അതു കഴിച്ചില്ല. രണ്ടു മാസം മുമ്പായിരുന്നു ഇത്. അതെ സമയം സെര്‍ച്ച് ഹിസ്റ്ററി കാട്ടിയുള്ള ചോദ്യംചെയ്യലിനൊടുവില്‍ ഇന്ദുലേഖ പറഞ്ഞു. ‘‘ഞാനാണ് അമ്മയ്ക്കു വിഷം കൊടുത്തത്. സ്വത്ത് എഴുതിതരാന്‍ പറഞ്ഞിട്ട് അമ്മ കേട്ടില്ല’’.അമ്മയെ കൊന്നതിന്റെ യാതൊരു വിഷമമവും ഇല്ലാതെയായിരുന്നു ഇന്ദുലേഖ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









