തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയതിന് അറസ്റ്റിലായ അമൃത്‌സർ സ്വദേശി സച്ചിൻ ദാസിനെ തലസ്ഥാനത്തെത്തിച്ചു. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ ബി.കോം. സർട്ടിഫിക്കറ്റായിരുന്നു സ്വപ്നാ സുരേഷിനു നിർമിച്ചുനൽകിയത്. ഒരു ലക്ഷം രൂപ ഈടാക്കിയെന്നാണ് വിവരം. പഞ്ചാബിൽനിന്നു പിടിയിലായ ഇയാളെ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി മൂന്നു ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും.പിടിയിലാകുമ്പോൾ ഇയാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ, വ്യാജമായി തയ്യാറാക്കിയ ഡ്രൈവിങ് ലൈസൻസുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








