സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം,എറണാകുളം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയെന്നും ജാഗ്രത നിർദേശം ഉണ്ട്.കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 9 എൻ ഡി ആർ എഫ് സംഘങ്ങൾ കേരളത്തിൽ സജ്ജമായി . ചെന്നൈ ആരക്കോണത്ത് നിന്നും ഏഴ് എൻഡിആർഎഫ് സംഘങ്ങൾ കേരളത്തിലെത്തി. ഇവർ വയനാട്, കണ്ണൂർ, മലപ്പുറം പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ വിന്യസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








