കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് ബൈക്കിൽ ഇരുചക്ര വാഹനത്തിൽ വന്നിരുന്ന ദമ്പതികൾ ലോറിക്കടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








