68-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 40 ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. രണ്ട് വർഷത്തിന് ശേഷം നടക്കുന്നതിനാൽ ഇത്തവണ ആവേശം ഇരട്ടിയാണ്. ചെറുതും വലുതുമായ 79 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഇതിൽ 20 എണ്ണം ചുണ്ടൻ വള്ളങ്ങളാണ്.
രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. രണ്ടാം തവണയാണ് നെഹ്റു ട്രോഫി ചാമ്ബ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാകുന്നത്. 9 വള്ളങ്ങള്‍ക്ക് ചാമ്ബ്യന്‍സ് ബോട്ട് ലീഗ് യോഗ്യതയുണ്ട്.മുഖ്യമന്ത്രിപിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടകനം ചെയ്യും. സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി 2000 ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









