കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച ഭീതി വിട്ട് നാടും നഗരവും ഓണം ആഘോഷിക്കുമ്പോൾ ഇത്തവണ സദ്യക്കായി വാഴയിലയ്ക്ക് ഏറെ ഡിമാന്‍ഡുണ്ട്. തൂശനിലയില്‍ തുമ്ബപ്പൂ ചോറ് കഴിക്കാൻ ഇത്തവണ ചെലവേറും. വാഴയിലയുടെ ലഭ്യത കുറവായതിനാൽ ഇത്തവണ ഇലയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൃഷി നാശം കാരണം വാഴയിലയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി പറയുന്നത്. സദ്യക്കുള്ള നൂറ് നാക്കില അടങ്ങിയ ഒരു കെട്ടിന് പാളയത്തെ വിപണിയില്‍ 400 രൂപയാണ് വില. സാധാരണ സദ്യക്കുള്ള വാഴയിലയ്ക്ക് അന്‍പത് എണ്ണത്തിന് നൂറ് രൂപയും ചെറിയ നൂറ് സാധാരണ ഇലയ്ക്ക് 200 രൂപയുമാണ് വില.
ചിങ്ങമാസത്തോടെ ഒരുപാട് വിവാഹ, ഗൃഹപ്രവേശ ചടങ്ങുകൾ ആരംഭിച്ചു. ഇക്കാരണത്താൽ, വാഴയിലയുടെ ആവശ്യം പരിധിയില്ലാത്തതാണ്. മണ്ണാർക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് വാഴയില എത്തുന്നത്. ഓണം മുന്നില്‍ കണ്ട് ഇലയ്ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകരുമുണ്ട്. തമിഴ്നാടാണ് ഇത്തരത്തിലുള്ള കൃഷി ഏറ്റവും കൂടുതൽ ചെയ്യുന്നത്. ഓഫീസുകളിലും സ്കൂളുകളിലും ഓണാഘോഷം നടത്തുന്നതിനാല്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഹോട്ടലുകളില്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ സദ്യ വേണമെന്നത് നിര്‍ബന്ധമാണ്.
അതിനാൽ, വിപണി ആവശ്യകത കണക്കിലെടുത്ത്, പല കാറ്ററിംഗ് ഓർഗനൈസേഷനുകളും 3 ദിവസത്തേക്ക് തിരുവോണ നാളുകളിലേക്കുള്ള ഇല മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്. തിരുവോണം അടുപ്പിച്ച് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കച്ചവടക്കാരും പറയുന്നത്. അതേസമയം, വാഴയിലയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന പേപ്പര്‍ ഇലയ്ക്ക് വില കുറവായിരുന്നു. നൂറ് പേപ്പറില നൂറ് രൂപയ്ക്ക് വിപണിയില്‍ ലഭിച്ചിരുന്നു എന്നാല്‍ പ്ലാസ്റ്റിക് നിരോധനത്തിന് ഭാഗമായി പേപ്പര്‍ വാഴയിലയുടെ വരവ് നിര്‍ത്തലാക്കിയിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.