മലപ്പുറം : ഈ ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി കാത്തിരിക്കേണ്ട. ജില്ലയിൽ നിന്നുള്ള പൂക്കൾ തന്നെയുണ്ട്. പൂക്കൃഷിയിൽ മലപ്പുറതാണു ഈ നേട്ടം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങിയ പൂക്കളാണ് ജില്ലയിൽ കൃഷിചെയ്തത്.സംസ്ഥാന സർക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക്, തരിശുരഹിത പഞ്ചായത്ത് തുടങ്ങിയ പദ്ധതിയുടെ ഭാഗമായും പൂക്കൃഷി ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുൾപ്പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തിലായി ജില്ലയിൽ ഇതുവരെയായി ഉത്പാദിപ്പിച്ചത് 27.5 ടണ്ണിലധികം പൂക്കളാണ്. വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ എന്നീ ബ്ലോക്കുകളിലെ കുറ്റിപ്പുറം, എടയൂർ, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാൾ, തവനൂർ, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ പൂക്കൃഷി ചെയ്തത്. 3.4 ഹെക്ടർ പ്രദേശത്തായാണ് പൂക്കൃഷി ചെയ്തത്. ഇതുവരെ 1.65 കോടി രൂപയുടെ പൂക്കളുകൾ ഹോർട്ടികോർപ്പും വിവിധ കൃഷിഭവനുകളും വഴി വിറ്റതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു അതെ സമയം ഓണക്കാലം ലക്ഷ്യമിട്ട് നടത്തിയ പൂക്കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. നിർദേശങ്ങളും പ്രോത്സാഹങ്ങളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂടിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവാണ് ഇത്തവണ ഉണ്ടായത്. വരുംവർഷങ്ങളിലും പൂക്കൃഷി തുടരാനാണ് കർഷകരുടെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.