അതീവ ജാഗ്രത . ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കിൽ 2 ഉം, മാവേലിക്കര താലൂക്കിൽ 8 ഉം, കുട്ടനാട് താലൂക്കിൽ 3 ഉം വീടുകളാണ് തകർന്നത് .എറണാകുളം ജില്ലയിൽ രാത്രി മുതൽ ഇടവിട്ടുള്ള മഴ തുടരുന്നു . ജില്ലയിൽ ഇന്ന് ഓറഞ്ച് അല൪ട്ട് ആണ്. ശക്തമായ മഴയ്ക്കു൦ ഇടിമിന്നലിനു൦ സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് നടപടി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









