കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റ് ജ്യൂസ് സ്റ്റാളിലെ മിൽക്ക് ഷേക്കിൽ ലഹരി ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടിയുണ്ടാകൂവെന്ന് എക്സൈസ്. കടയിലെ ഷെയ്ഖ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ കോഴിക്കോട് റീജണൽ കെമിക്കൽ ലബോറട്ടറിക്ക് കൈമാറി. പരിശോധനയിൽ ടിഎച്ച്‌സിയുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ നടപടിയുണ്ടാകൂവെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ എം.സുഗുണൻ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടിയുടെ കുരുവില്‍ നിന്നുള്ള എണ്ണ മിൽക്ക് ഷേക്കിൽ കലർത്തിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്ഥാപനത്തിനെതിരെ നാർക്കോട്ടിക് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഷെയ്ക്കില്‍ ചേര്‍ത്തത് ഫുഡ് അതോറിറ്റി അംഗീകരിച്ച
ഹെമ്ബ് വിത്താണെന്ന് കടയുടമ ഡോ. സുഭാഷിഷ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കട പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗുജറാത്തി സ്ട്രീറ്റിൽ ഇത്തരത്തിൽ ജ്യൂസ് വിൽപന നടത്തുന്ന നിരവധി കടകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.