തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടി അവസാനഘട്ടം എത്തിയിട്ടും സീറ്റില്ലാതെ മൂന്ന് ജില്ലകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ. മലപ്പുറത്ത് 10,985 കുട്ടികൾ പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്താണ്. ജില്ലയിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒരു സീറ്റ് പോലും ബാക്കിയില്ല. അതേസമയം, കോട്ടയത്ത് മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകിയിട്ടും 3,144 സീറ്റുകൾ അവശേഷിക്കുന്നു. പത്തനംതിട്ടയിൽ മുഴുവൻ അപേക്ഷകരും പ്രവേശനം നേടിയിട്ടും 1,524 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
എല്ലാ അപേക്ഷകർക്കും പ്ലസ് വൺ പ്രവേശന സൗകര്യമെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം പാഴായതിൽ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. മലബാറിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകര്‍ക്ക് മതിയായ സീറ്റില്ലാത്തത്. മലപ്പുറം ജില്ലയിൽ 18054 പേർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടുണ്ട്. അവശേഷിച്ചിരുന്നത് 6917 സീറ്റുകളായിരുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള അധിക സീറ്റുകൾ കൂടി ചേർത്താൽ ജില്ലയിൽ 7069 പേര്‍ക്കാണ് അലോട്ട്‌മെന്റ് നല്‍കിയത്. ജില്ലയിൽ ഇതുവരെ 10985 കുട്ടികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല.
പാലക്കാട് ജില്ലയിൽ 8537 അപേക്ഷകരിൽ 4264 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ചാറ്റ്. 4273 പേർക്ക് പ്രവേശനം ലഭിച്ചില്ല. കോഴിക്കോട് ജില്ലയിൽ 8975 അപേക്ഷകരിൽ 5342 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 3633 അപേക്ഷകർ ഇപ്പോഴും പുറത്താണ്. കണ്ണൂർ ജില്ലയിൽ 5078 അപേക്ഷകരിൽ 3556 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. തൃശൂർ ജില്ലയിലും ആയിരത്തിലധികം സീറ്റുകളുടെ കുറവുണ്ട്. മറ്റ് ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭ്യമായ സീറ്റുകളും അപേക്ഷകരുടെ എണ്ണവും ഏറക്കുറെ തുല്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









