കണ്ണൂര്: തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരിൽ ഒരാളുടെ പ്രതിഷേധം. സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് പ്രതിഷേധം നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ മരത്തിൽ ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിഷേധം. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ച് ഫുട്പാത്തിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









