ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം അദ്ദേഹം മനസ്സിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം? ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്‍റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം പലതും പറഞ്ഞിട്ടും എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ഫലിച്ചതായി കണ്ടില്ലെന്നും ഗവർണറെ പരിഹസിച്ചു. പഴ്സനൽ സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി അറിയാതെ വൈസ് ചാന്‍സലര്‍ നിയമിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








