ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന്റെ ഖജനാവ് നിറച്ച തിരുവോണം ബമ്പർ ജേതാക്കളെ ഇന്നറിയാം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ തിരുവോണം ബമ്പറിന്റെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. തിരുവോണം ബംബറിൻ്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. നറുക്കെടുപ്പിന് ശേഷം, ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ പ്രസിദ്ധീകരിക്കും.
ഇതുവരെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 1.04 ലക്ഷം ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി അച്ചടിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കഴിച്ചാൽ ബാക്കി 15.75 കോടി രൂപ ഒന്നാം സമ്മാനത്തിന് നൽകും.
അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം 10 പേർക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









