മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണറെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് . നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗവർണറുടെ ഭാഗത്ത് നിന്നും തരം താഴുന്ന പ്രതികരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്നദ്ദേഹം എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് നടത്തിയത്. തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇതിലൂടെ ഗവർണറുടെ രാഷ്ട്രീയം ജനങ്ങൾക്ക് മനസിലായി. എന്നാൽ ഗവർണർ പദവിയിലിരുന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും പി രാജീവ് തുറന്നടിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









