സ്‌കൂള്‍ സമയമാറ്റത്തിന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ശേഷം ഒരു മണിവരെ ആക്കണമെന്നാണ് ശുപാര്‍ശ. അധ്യാപകരാകാന്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയുണ്ട്.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗമാണ് ഇന്ന് വിദ്യാഭ്യാസവകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചത് . കുട്ടികള്‍ക്ക് രാവിലെ ആയിരിക്കും പഠിക്കാന്‍ നല്ല സമയമെന്നും ഉച്ചയ്ക്കു ശേഷം കായികപഠനം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളിലേക്ക് കടക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.നിലവില്‍ ടി.ടി.സി., ബി.എഡ്. യോഗ്യതയുള്ളവരാണ് അധ്യാപകരാകുന്നത്. അതിന് പകരം അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പഠിച്ചവരെ അധ്യാപകരാക്കണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









