കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടര്‍ നടപടികള്‍ വേണമെന്നും ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ അറിയിച്ചു അതെ സമയം ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. മാപ്പ് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി ഇനിയും അറസ്റ്റും ഉണ്ടാവാനുള്ള സാധ്യതയുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









