കോട്ടയം: ചങ്ങനാശേരി കോട്ടയം എംസി റോഡിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഭാരത് മോട്ടോഴ്‌സിന്റെ യമഹ ഷോറൂമിൽ വിൽപനയ്‌ക്ക് വച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. രജിസ്റ്റർ ചെയ്യാത്ത യമഹ ഫാസിനോ സ്‌കൂട്ടറിലാണ് 1.540 കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷോറൂമിന്റെ ചുമതലയുള്ള കുട്ടനാട് കാവാലം സ്വദേശി അമർകുമാർ ഉല്ലാസിനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിൻ കേസെടുക്കുന്നതിന് തൊട്ടുമുമ്പ് സ്ഥലം വിട്ടു. മൂന്നാം പ്രതി അജയ് ഷിംലയിൽ ടൂർ പോയതായാണ് വിവരം. കഞ്ചാവ് വിൽപനയിലൂടെ സാമ്പത്തിക ലാഭം നേടിയവരാണ് ഇവർ.
ഷോറൂം തുറന്ന് രണ്ട് മാസമേ ആയിട്ടുള്ളൂ, ഷോറൂമിൽ രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വരുന്നതും പോകുന്നതുമാണ് പരിസരവാസികളിൽ സംശയം ജനിപ്പിച്ചത്. NDPS സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട നമ്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ സി പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









