തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് കേസുമായി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജിതിന്‍ റിമാന്‍ഡില്‍ തുടരും.സെപ്റ്റംബര്‍ 22-നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ.കെ.ജി. സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, അക്രമി ജിതിന്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എറിഞ്ഞത് വെറും ഏറുപടക്കം മാത്രമാണ്. മതിലിലെ മെറ്റല്‍ കഷണത്തിന്റെ ഒരുഭാഗം പൊട്ടിയത് മാത്രമാണ് അതുകൊണ്ടുണ്ടായ നാശനഷ്ടം. മാത്രമല്ല ഇത് ചെയ്തത് ജിതിന്‍ അല്ലെന്നും പ്രതിഭാഗം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









