അചഞ്ചലമായ സൗഹൃദത്തിന്റെ രണ്ട് സഖാക്കള്‍. കോടിയേരിയെന്നും പിണറായിയെന്നും രണ്ട് ദേശനാമങ്ങളില്‍ ചുവന്ന ഇടത് കരുത്ത്. അടിയന്തരാവസ്ഥക്കാലത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിമന്റ് കട്ടിലിലെ ജയില്‍ ജീവിതം മുതല്‍ നിയമസഭയുടെ അകത്തളം വരേക്കും ഒന്നായി സഞ്ചരിച്ചവര്‍. പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലത്ത് കോടിയേരി പാര്‍ട്ടിയെയും, സംസ്ഥാനം ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടപ്പോള്‍ പിണറായി സംസ്ഥാനത്തെയും ധീരമായി നയിച്ചു. ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടിയപ്പൊഴും കോടിയേരി പിണറായി നേതൃത്വത്തിന്‍റെ കൂടി വിജയമായി. രാഷ്ട്രീയകേരളം അതിനെ തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് അവസാനമായി പിണറായി എഴുതുമ്പോള്‍, എവിടേയും ഒന്നിച്ചിരിക്കുന്നവരുടെ ബന്ധത്തിനപ്പുറം അതിന്റെ ആഴം രാഷ്ട്രീയകേരളം ഒന്നാകെ തിരിച്ചറിയുന്നു . രണ്ട് ദേശീയ നാമങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നു, അചഞ്ചലമായ സൗഹൃദത്തിന്റെ ചിത്രമായ സാക്ഷ്യങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









