ന്യൂഡൽഹി: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പോയ ഷിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. 29 കാരനായ ഷിഹാബ് ഇതിനകം 3,000 കിലോമീറ്റർ താണ്ടി ഇന്ത്യ-പാക് അതിർത്തിയിലെത്തി, എന്നാൽ നേരത്തെ പറഞ്ഞ വാഗ്ദാനം ലംഘിച്ച് പാകിസ്ഥാൻ അധികൃതർ വിസ നിഷേധിച്ചു. ഇതോടെ ഷിഹാബിന്റെ യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ ലുധിയാനവിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 3000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച ഷിഹാബിനോട് പാകിസ്ഥാൻ അധികൃതർ വിശ്വാസ വഞ്ചനയാണ് കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ അനുവദിക്കുമെന്ന് ഡൽഹിയിലെ പാകിസ്ഥാൻ എംബസി നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും അതിനാലാണ് വിസ നേരത്തെ നിശ്ചയിക്കാതിരുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
നേരത്തെ വിസ അനുവദിച്ചാൽ കാലാവധി അവാസനിക്കുമെന്ന് പറഞ്ഞാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. എന്നാൽ ശിഹാബ് ചോറ്റൂര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിച്ചിരിക്കുകയാണ്. പാകിസ്ഥാൻ വിസ നിഷേധിച്ചതിനെ തുടർന്ന് ചൈന വഴി സൗദി അറേബ്യയിലേക്കുള്ള യാത്ര തുടരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനായി കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങുകയാണ് ഷിഹാബ്.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. ഷിഹാബിന്റെ യാത്ര തിങ്കളാഴ്ച 124 ദിവസം പിന്നിട്ടു. സെപ്റ്റംബർ ഏഴിന് പഞ്ചാബിലെത്തിയ ഷിഹാബ് വാഗാ അതിർത്തിക്കടുത്തുള്ള ഖാസയിലാണ്.
ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോയി
സൗദി അറേബ്യയിലേക്ക് കടക്കാനാണ് ഇദ്ദേഹത്തിന്റ പദ്ധതി. മലപ്പുറത്ത് നിന്ന് മക്കയിലേക്ക് എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട്. ദിവസേന 25 മുതല്‍ 35 കി.മീ വരെയാണ് ഷിഹാബ് നടക്കുന്നത്. എത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണമാണ് ഷിഹാബിന് ജാതി-മതഭേദമന്യേ ആളുകള്‍ നല്‍കുന്നത്.
पंजाब के शाही इमाम मौलाना मोहम्मद उस्मान लुधियानवी ने प्रेस कांफ्रेंस करके बयान जारी किया है कि शिहाब चित्तूर को पाकिस्तान सरकार वीजा देने से इंकार कर रही है… pic.twitter.com/zOLRI4aJUq
— Millat Times हिंदी (@MillatHindi) October 2, 2022
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.