ആലപ്പുഴ കൈനടി സ്വദേശി റോസ്‍ലിയെ കട്ടിലിൽ കയ്യുംകാലും കൂട്ടിക്കെട്ടി കിടത്തി വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു ശ്വാസം മുട്ടിക്കുന്നതു വരെ അവർ വിശ്വസിച്ചത് അതു നീലച്ചിത്രം ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമാണെന്ന്. അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചാണു കിടക്കയിൽ വരെ പ്രതികൾ ഇവരെ എത്തിച്ചതെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു.കെട്ടിയിട്ടുള്ള ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ പോകുകയാണ് എന്നു പറഞ്ഞാണു റോസ്‍ലിയുടെ സ്വകാര്യ ഭാഗത്ത് മൂർച്ചയേറിയ കത്തി കുത്തിയിറക്കിയത്. ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയാണ് ഇതു ചെയ്തത്. കയ്യുംകാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത. . ഭഗവൽ സിങ്ങാണു റോസ്‍ലിയുടെ കഴുത്തറുത്തത്. മാറിടം ഛേദിച്ച് മാറ്റിയിടുകയും ചെയ്തു. മൂർച്ചയുള്ള ആയുധംകൊണ്ട് കയ്യുംകാലും വെട്ടി വേർപെടുത്തി. കടവന്ത്ര സ്വദേശിനി പത്മത്തെ കട്ടിലിൽ പിടിച്ചു കിടത്തും മുൻപു പണം നൽകണം എന്ന് അവർ ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലിനു വന്നാൽ 15,000 രൂപ നൽകാം എന്നായിരുന്നു പത്മത്തിനു നേരത്തേ നൽകിയിരുന്ന വാഗ്ദാനം. തർക്കിച്ചതോടെ കഴുത്തിൽ ചരടുമുറുക്കി ശ്വാസംമുട്ടിച്ചു ബോധം കെടുത്തി. മുറിയിൽ എടുത്തുകിടത്തി മൂർച്ചയുള്ള കത്തികൊണ്ടു സ്വകാര്യ ഭാഗത്തു കുത്തിയിറക്കി. കത്തി വലിച്ചൂരി പത്മത്തെ 56 കഷ‌്ണങ്ങളാക്കിയെന്നും പൊലീസ് പറയുന്നു. രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനു ദേവിപ്രീതിക്കായി മനുഷ്യക്കുരുതി നടത്തണമെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








