ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിന്‍റെ നിലപാട് അല്ല .ഇതൊക്കെ സിപിഎം ചെയ്യുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








