കോഴിക്കോട്: മാങ്കാവിൽ പുലിയിറങ്ങിയെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മാങ്കാവ് മണലോടിക്ക് സമീപം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതായി ഒരാൾ അവകാശപ്പെട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. നായയോ പൂച്ചയോ കണ്ട് തെറ്റിദ്ധരിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം. 2005ൽ ഈ ഭാഗത്ത് കടുവയിറങ്ങിയ സംഭവം ഉണ്ടായതിനാൽ വനംവകുപ്പും പോലീസും ഇപ്പോഴും ജാഗ്രതയിലാണ്. കാൽപ്പാട് കണ്ടെത്തിയാൽ കൂടുതൽ പരിശോധന നടത്താമെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.