ഈന്തപ്പഴത്തിനുള്ളിലൊളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ലാറിക ഗുളികകള്‍ കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ യുവാവിനെയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത്.
ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ 23കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നി. ഇതോടെ ഇയാളുടെ ലഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 437 ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. ഇതിന് 400 ഗ്രാം ഭാരമുണ്ട്. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി, ലഹരിമരുന്ന് കടത്തിയെന്ന കുറ്റം നിഷേധിച്ചു. പ്രമേഹമുള്ള ഒരു ബന്ധുവിന്റെ ചികിത്സയ്ക്കായാണ് ഗുളികകള്‍ എത്തിച്ചതെന്നാണ് യുവാവ് പറഞ്ഞത്. തന്റെ ബന്ധുവിന്റെ ഭാര്യ, ബഹ്‌റൈനിലുള്ള ഭര്‍ത്താവിന് കൊടുക്കാനായി ഏല്‍പ്പിച്ചതാണ് ഗുളികകളെന്നും പ്രമേഹ ചികിത്സക്കായാണ് ഇതെന്ന് യുവതി പറഞ്ഞതായും പാകിസ്ഥാന്‍ പൗരന്‍ കോടതിയില്‍ പറഞ്ഞു. ഇത് രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നും യുവതിയാണ് ഈന്തപ്പഴത്തിനുള്ളില്‍ ഗുളികകള്‍ വെച്ച് തന്നതെന്നുമാണ് യുവാവ് വാദിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ രീതിയില്‍ ഗുളികകള്‍ ഈന്തപ്പഴത്തിനുള്ളില്‍ പ്രതി ഒളിപ്പിക്കുകയായിരുന്നെന്നും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പരിശോധന നടത്തിയതെന്നും വെളിപ്പെടുത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.