എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതായി പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പീഡനം കൂടാതെ ചില ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. മറ്റ് ചിലരുടേയും പേര് പറയുന്നുണ്ട്. കോവളം സ്റ്റേഷൻ ഹൌസ് ഓഫീസറും മറ്റ് ചിലരും ചേർന്ന് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








