കോഴിക്കോട്: കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്തു. ജിതേഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഇയാളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ പരിക്ക് വളരെ ഗുരുതരമാണ്. വഴിയരികിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി ജിതേഷിനെ ആശുപത്രിയിലെത്തിച്ചു. പതിനഞ്ചിലധികം കേസുകളിൽ പ്രതിയാണ് ജിതേഷ്. ക്വട്ടേഷൻ നൽകിയതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









