കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന കോഴിക്കോട് നടേരി സ്വദേശി ബിജുവാണ് മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇയാള്‍ ജലാശയത്തില്‍ കുളിച്ചിട്ടില്ല. അതിനാല്‍ കിണർ വെള്ലത്തില്‍ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു മരിച്ച ബിജു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










