കോഴിക്കോട് : സ്‌കൂള്‍ തല കലോത്സവ വേദിയെ ശോകമൂകമാക്കി പ്രിയ വിദ്യാര്‍ഥിയുടെ ദാരുണ അന്ത്യം. ആദ്യദിനത്തിലെ അവസാന ഇനമായ ഒപ്പന മത്സരത്തിനിടെയാണ് കൊടിയത്തൂര്‍ പിടിഎം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ബാഹിഷ് അപകടത്തില്‍ മരിച്ച വിവരം സ്‌കൂളില്‍ എത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ട രണ്ട് ബസ്സുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസ്സില്‍ തട്ടുകയും ചെയ്തു. അതിനിടെ, ബസ്സുകള്‍ക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയായിരുന്നു. ബാഹിഷ് വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാലരയോടെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്ബോഴായിരുന്നു അപകടം.
രാവിലെ മുതൽ കലോത്സവ അങ്കണത്തിൽ സുഹൃത്തുക്കളോടൊപ്പം മത്സരങ്ങൾ ആസ്വദിച്ചിരുന്ന സഹപാഠിക്ക് അപകടം പറ്റിയതറിഞ്ഞ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുഖത്ത് അടക്കാനാവത്ത ദുംഖത്തിന്റെ തീരശീല ഉയര്‍ന്നു. സ്കൂളിലെ രണ്ട് ബസിനിടയില്‍ പെട്ടാണ് പാഴുര്‍ തമ്ബലങ്ങാട്ട് കുഴി മുഹമ്മദ് ബാഹിഷ്അപകടത്തില് പെടുന്നത്. സ്‍കൂളിലും എല്ലാ കാര്യത്തിലും മുൻപന്തിയിൽ ആയിരുന്നു ബാഹിഷ്. സ്കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥിയായ ബാഹിഷ് കലോത്സവ ദിനത്തില്‍ തെരഞ്ഞെടുത്തത് നാല് വളണ്ടിയറില്‍ ഒരാളായിരുന്നു. അപകടത്തെ തുടര്‍ന്ന കലോത്സവം നിർത്തിവച്ചു.
പി.ടി.എം സ്‌കൂളിനും വിദ്യാർഥിയുടെ ജന്മനാടായ പാഴൂർ മുന്നൂരിലും ഇർശാദിയ്യ മദ്രസ്സക്കും ഈയിടെ ഒരുപോലെ ദുഖകരമായ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം ചിറ്റാരിപിലാക്കൽ നടന്ന നബിദിന പരിപാടികളിലും സജീവമായിരുന്നു.
ഒരു വര്‍ഷം മുമ്ബാണ് പിടിഎംഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ മൂന്നൂര് വായോളി അബൂബക്കറിന്റെ മകന് മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 2021 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു മരണം. മുഹമ്മദ് ബാഹിഷിന്റെ വീട്ടില്‍ നിന്ന് അധികം അകലെയല്ല മുഹമ്മദ് ഹാഷിമിന്റെ വീട്ടിലേക്ക്. നിപയിൽ മരിച്ച ഹാഷിമും ബാഹിസും മദ്റസയിൽ ഒരുമിച്ച് പഠിച്ചവരും അയൽവാസികളും ആയിരുന്നു.
ക്ഷീര കര്‍ഷകനായ പാഴുര്‍ സ്വദേശി ബാവയുടെ ഏക ആണ് തരിയായ ബഹിഷ് ഒഴിവുവേളകളില്‍ പിതാവിനെ സഹായിച്ചിരുന്നു. കോഴിയും പശുവും പൂച്ചയും അലങ്കാരമത്സ്യങ്ങളും വീട്ടിൽ വളർത്താൻ തത്പരനായിരുന്നു ഈ പതിനാലുകാരൻ.
മുക്കം പൊലീസ് എത്തി സംഭവസ്ഥലം പരിശോധിച്ചു. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ഹിബ (നഴ്‌സിങ് വിദ്യാര്‍ത്ഥിനി)അയിഷ ബൈസ (പ്രതീഷ് സ്‌കൂള്‍, പാഴൂര്‍).
✍റിപ്പോർട്ട്: ഷമീർ പാഴൂർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.