മലപ്പുറം: മഞ്ചേരി കോഴിക്കാട്ട്കുന്നിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. നാരങ്ങാതൊടി കുഞ്ഞിമുഹമദ് (65) നെയാണ് ഭാര്യ നഫീസ കറിക്കത്തികൊണ്ട് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
തർക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









