കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയപ്പക തന്നെയെന്ന് റിമാന്റ് റിപ്പാര്‍ട്ട്. വിഷ്ണുപ്രിയയുടെ അകൽച്ചയിലും പുതിയ ബന്ധത്തിലും ശ്യാംജിത്തിന്റെ പകയ്ക്ക് കാരണമായി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സ്വദേശിയായ സുഹൃത്താണ് കൊലയാളി ശ്യാംജിത്താണെന്ന് സൂചന നൽകിയത്. ശ്യാംജിത്ത് ആക്രമിക്കാനെത്തിയപ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. അയൽവാസികളുടെ മൊഴിയും നിർണായകമായി. പ്രതി കുറ്റസമ്മതം നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശ്യാംജിത്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ബുധനാഴ്ച അപേക്ഷ നൽകും. യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ഇന്നലെ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസ് ഇന്ന് വിശദമായി പരിശോധിക്കും. പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കേസിൽ സാക്ഷിയാക്കും.
വിഷ്ണുപ്രിയയുടെ ഈ സുഹൃത്തിനെ കൊലപ്പെടുത്താനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരുടെയും പ്രണയത്തിൽ തർക്കം ഉണ്ടാവുകയും വിഷ്ണു പ്രിയ ആ ബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിലുള്ള ദേഷ്യത്തിലായിരുന്നു കൊലപാതകം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









