കണ്ണൂര്‍ : രക്ഷിതാക്കള്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു.ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരില്‍ പണം വാങ്ങാറുണ്ടായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു.ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും മപാലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









