കൊച്ചി: കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ നല്‍കി വ്യവസായ വകുപ്പ് സെക്രട്ടറി.കോടതി നിർദേശപ്രകാരമാണ് പുതിയ സത്യവാങ്മൂലം.ആദ്യ ഉത്തരവിലെ ഭാഷ അനുചിതമെന്നും പിഴവ് അംഗീകരിക്കുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹർജി നാളെ പരിഗണിക്കും. അഡ്വക്കേറ്റ് ജനറലാണ് ആദ്യ ഉത്തരവിലെ പിഴവ് ശ്രദ്ധയില്‍പെടുത്തിയത്. ആദ്യ ഉത്തരവിലെ ഭാഷ അനുചിതവും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പിഴവ് അംഗീകരിക്കുന്നുവെന്നും ബിജു പറഞ്ഞു.മനസ്സര്‍പ്പിക്കാതെ ഉത്തരവിറക്കിയതിന് മാപ്പപേക്ഷിക്കുന്നതായും കെ ബിജു ഐഎഎസ് പറഞ്ഞു. ഹൈക്കോടതിയുടെ അന്തസിനെ താഴ്ത്തിക്കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ അനുമതി ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. ഇത്തരം വീഴ്ച ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും കെ ബിജു പറഞ്ഞു.ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതി കോടയിലക്ഷ്യ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഹൈക്കോടതി ഉന്നയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










