കോഴിക്കോട് : കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുന്നേരി ഭാഗത്ത് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാരശേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കാരശേരി പഞ്ചയത്തിന്റെയും നേതൃത്വത്തിലാണ് നടപടികള്‍. പത്തു വയസുകാരനാണ് രോഗം സ്ഥിതീകരിച്ചത്.
പനിയും വയറിളക്കവും കാരണം കഴിഞ്ഞ ദിവസം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സഹോദരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സമീപ പ്രദേശത്തെ വീടുകളില്‍ പനി, വയറിളക്ക ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി സര്‍വേയും കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷനും നടത്തി.
പ്രവര്‍ത്തങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രന്, സുധ, വാര്‍ഡ് അംഗം കുഞ്ഞാലി മമ്ബാട്ട്, ആശാ വര്‍ക്കര്‍ എം. ദേവി എന്നിവര്‍ നേതൃത്വം നല്കി. പനി, വയറിളക്ക രോഗം എന്നിവ ഉണ്ടെങ്കില്‍ ഉടനെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും കിണറുകള്‍ ക്ലോറിനേഷന് നടത്തി ശുദ്ധിയുള്ള വെള്ളം മാത്രം കുടിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ പി. സജ്നയും പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.