കോഴിക്കോട്: തെങ്ങിൻ തോപ്പിൽ കയറിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മാവൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പനങ്ങോട് കുന്നുമ്മൽ നടുക്കണ്ടി അബ്ദുറഷീദ് എന്ന നാണിയുടെ തോട്ടത്തിലിറങ്ങിയ പന്നിയെയാണ് എംപാനല്‍ ഷൂട്ടര്‍ സി.എം. ബാലന്‍ വെടിവെച്ചുകൊന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് 120 കിലോ ഭാരമുള്ള രണ്ട് വയസ്സുള്ള കാട്ടുപന്നിയെ വെടിവെച്ചത്. ഗ്രാമപഞ്ചായത്തംഗം പുലാപ്പാടി ഉമ്മർ, ജാഗ്രതാ സമിതി കൺവീനർമാരായ അബ്ദുറഷീദ്, ബഷീർ, ഷനോജ്, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ ജഡം നിയമപ്രകാരം സ്ഥലത്ത് സംസ്കരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









