നമ്മുടെ നാട്ടിലെ മിക്ക വീടുകളുടെയും തൊടികളില്‍ കാണപ്പെടുന്ന ഒന്നാണ് കുടംപുളി. ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ശരീര ഭാരം കുറയ്‌ക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരമായി കുടംപുളി ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്‌ക്കാനുള്ള കഴിവ് കുടംപുളിക്കുണ്ട്. ഇങ്ങനെയാണ് കുടംപുളി അമിതഭാരം കുറയ്‌ക്കുന്നത്. ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം കുറയ്‌ക്കാന്‍ കുടംപുളിക്ക് കഴിവുണ്ട്. പ്രമേഹം നിയന്ത്രിക്കാനും, ദഹന പ്രക്രിയ സുഗമമാക്കാനും, ആനന്ദ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും കുടംപുളി സഹായിക്കുന്നു. അള്‍സര്‍ നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിന്റെ ഉന്മേഷം വര്‍ദ്ധിപ്പിക്കാനും, രക്തം ശുദ്ധമാക്കാനും എല്ലുകളുടെ ആരോഗ്യത്തിനും, ഉറക്കം മെച്ചപ്പെടുത്താനും കുടംപുളി വളരെ നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









