ഹൃദ്രോഗങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന അസുഖങ്ങളാണ്. പ്രത്യേകിച്ച് ഹൃദയാഘാതം മൂലമുള്ള മരണം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയില്‍ ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതല്‍ സ്ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങള്‍ വരെ ഇതിന് കാരണമാകുന്നു. അത്തരത്തില്‍ സ്ത്രീകളെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് പ്രമേഹം വലിയ രീതിയില്‍ കാരണമാകാറുണ്ട്. ഇത് കൂടാതെ ഒരിക്കല്‍ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള സ്ത്രീകളില്‍ അടുത്തൊരു ഹൃദയാഘാതത്തിനുള്ള സാധ്യതയും ഹൃദയം അപകടപ്പെടാനുള്ള സാധ്യതയും പ്രമേഹം വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഇതും ഇവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം കടന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുന്നത്. കൂടാതെ ഹൈപ്പര്ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദയത്തെ പെട്ടെന്ന് അപകടത്തിലാക്കാറുണ്ട്. സ്ത്രീകളിലാണ് താരതമ്യേന ബിപി പ്രശ്നങ്ങളും കൊളസ്ട്രോളും അധികവും കാണാറ്. ആര്‍ത്തവവിരാമം കടന്ന സ്ത്രീകളാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ പുരുഷന്മാരോളം വ്യായാമം ചെയ്യുന്നുമില്ല. ഇതും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









