കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഉടൻ തന്നെ ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായത്തോടെ ആശുപത്രിയിലെ വാർഡിലേക്ക് മാറ്റി.
ചൈൽഡ് ലൈൻ അധികൃതരും വിവരങ്ങൾ തേടി. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച മലാപട്ടം സ്വദേശി കൃഷ്ണനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതി ഈ ബന്ധം മുതലാക്കിയാണ് 17 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് പീഡനം വിവരം പെണ്‍കുട്ടി പുറത്ത് പറയുന്നത്. ഉളിക്കൽ സിഐ സുധീറാണ് പ്രതിയെ പോക്‌സോ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൂർണഗർഭിണിയായതിനാലാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയതെന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും നിരീക്ഷണം ആശുപത്രി അധികൃതർ ശക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









