കോഴിക്കോട്: ഇന്നലെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. ബൈക്ക് മോഷണക്കേസിലെ പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. മാറാട് വച്ചാണ് റിയാസിനെ പോലീസ് പിടികൂടിയത്
ഇന്നലെ ഉച്ച സമയത്ത് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രക്ഷപ്പെടുന്നത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുമ്ബോള്‍ മെഡിക്കല്‍ കോളജിന് വളപ്പിൽ വെച്ചാണ് ഇയാള്‍ രക്ഷപെട്ടത്. മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു.
സംഭവത്തിൽ ഡിസിപി എസിപിയോട് വിശദീകരണവും തേടിയിരുന്നു. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കോഴിക്കോട് എസിപി സുദർശനും വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ കൊണ്ടുപോയപ്പോൾ ഇരുകൈകളും അഴിച്ചെന്നും സാധാരണ ഒരു കൈ മാത്രമേ അഴിക്കാറുള്ളൂവെന്നും എസിപി പറഞ്ഞു. മാത്രമല്ല, ഒരു പോലീസുകാരൻ മാത്രമാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്. മറ്റൊരാൾ ഭക്ഷണം കഴിക്കാൻ സ്റ്റേഷനിൽ വന്നിരുന്നു. ഇത് മുതലെടുത്താണ് പ്രതി രക്ഷപ്പെട്ടതെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.