സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ഓൺലൈൻ പഠനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസം ക്ലാസ്റൂം പഠനത്തിന് പകരമാവില്ല. അത് ഇതിനകം പറഞ്ഞിട്ടുള്ളതാണ്. ക്ലാസുകൾ ഉടൻ ആരംഭിക്കും. നാടിന്റെ അവസ്ഥ അങ്ങനെയല്ല. നമുക്ക് കുറച്ച് സമയം കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തരുത്. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് കഴിയേണ്ടതുണ്ട്. ഇത് ശരിയായി നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.